ജോലി വേണോ?

ജോലി വേണോ?
Dec 6, 2024 10:13 AM | By PointViews Editr

ലക്ചറർ

- വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഡിസംബർ 9ന് രാവിലെ 10ന് അഭിമുഖം നടക്കും. ഫസ്റ്റ് ക്ലാസോടെ ടെക്സ്റ്റൈൽ ടെക്നോളജിയിലുള്ള ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.


മാനേജർ നിയമനം

- കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോമിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 17ന് രാവിലെ 10.30ന് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : [email protected].


ലക്ചറർ

- നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ അറുപത് ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12ന് രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2222935.

Want a job?

Related Stories
എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

Apr 7, 2025 11:00 AM

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു...

Read More >>
മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

Feb 8, 2025 12:13 PM

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക...

Read More >>
ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

Dec 5, 2024 12:05 PM

ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ജലപാളിയെ കുറിച്ച് നിങ്ങൾ...

Read More >>
ജോലി വേണോ?

Dec 4, 2024 09:04 AM

ജോലി വേണോ?

ജോലി...

Read More >>
സർക്കാർ ജോലി വേണോ?

Nov 7, 2024 09:33 AM

സർക്കാർ ജോലി വേണോ?

സർക്കാർ ജോലി...

Read More >>
നിയമത്തിൻ്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഒരവസരം കിട്ടിയാൽ.....!?

Sep 29, 2024 10:44 AM

നിയമത്തിൻ്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഒരവസരം കിട്ടിയാൽ.....!?

നിയമത്തിൻ്റെ കുരുക്കിൽ പെട്ട് ശ്വാസം മുട്ടുകയാണോ നിങ്ങൾ?,നിങ്ങൾ കണ്ണൂർ ജില്ലക്കാരനാണോ,രക്ഷപ്പെടാൻ...

Read More >>
Top Stories